2014 - ചിലരുടെ ഗാന്ധി നിന്ദ എന്ന ധൈഷണിക (?) വ്യാപാരം അരങ്ങു തകർക്കുന്നു. മറ്റു ചിലരുടെ passion സെക്രട്ടേറിയറ്റ് ജീവനക്കാരെ 'പത്ത് പറയുക' എന്നതാണ്. 1869-ലാണ് ഗാന്ധിജി ജനിച്ചതും സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ നിർമാണം പൂർത്തീകരിച്ചതും. അതാണോ ഈ ആകസ്മിക 'ബൂജി' അപസ്മാരബാധയ്ക്ക് കാരണം. ഭരിക്കുന്നവരും ഭരിച്ചിരുന്നവരും, ആൾ ദൈവങ്ങളുടെ മുന്നിൽ സാഷ്ടംഗപ്രണാമം നടത്തുന്ന ഉന്നത കാര്യക്കാർ വരെ `അഹമഹമികയാ സെക്രട്ടേറിയറ്റ് ജീവനക്കാർക്കെതിരെ ശാപവാക്കുകൾ ചൊരിഞ്ഞുകൊണ്ട്, ചൊറിഞ്ഞുകൊണ്ട്, അനുഭവസാക്ഷ്യങ്ങൾ നിരത്തുന്നു! ജനോപകാരപ്രദമായ നയരൂപീകരണത്തിനും, ഭരണ നിർവ്വഹണത്തിനും തടസ്സമായ എന്തെങ്കിലും പ്രവണതകൾ സെക്രട്ടേറിയറ്റ് സംവിധാനത്തിൽ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ ഇവരുടെ ലേഖന പരമ്പരകളിൽ വിരളമാണ്. സെക്രട്ടേറിയറ്റ് ജീവനക്കാരെയും, മറ്റ് ഇതര ജനവിഭാഗങ്ങളെയും തമ്മിലടിപ്പിക്കുന്ന നൈപുണ്യരാഹിത്യമാണ് ഭരിച്ചിരുന്നവരിലും, ഭരിക്കുന്നവരിലും, ഉന്നത കര്യസ്ഥരിലും തെളിഞ്ഞുകാണുന്നത്. ഹിന്ദുക്കുഷ് പർവ്വതനിര കടന്നെത്തിയ അധിനിവേശക്കാരാണോ സെക്രട്ടേറിയറ്റ് ജീവനക്കാർ? സാധാരണക്കാരുടെ - കർഷകരുടെ, കർഷകതൊഴിലാളികളുടെ, പരമ്പരാഗത തൊഴിലാളികളുടെ, ഇടത്തരം കച്ചവടക്കാരുടെ, വ്യാവസായിക തൊഴിലാളികളുടെ, സർക്കാർ ജീവനക്കാരുടെ - കുടുംബങ്ങളിൽ നിന്ന് യോഗ്യത നേടി, സേവന വേതന വ്യവസ്ഥകളുടെ ആകർഷണം കാരണം, PSC നടത്തുന്ന മത്സര പരീക്ഷ ജയിച്ച് സെക്രട്ടേറിയേറ്റിലേയ്ക്ക് കടന്നുവന്നവരല്ലേ? പെരുമാറ്റച്ചട്ട ങ്ങളാൽ ബന്ധനസ്ഥരായ സെക്രട്ടേറിയറ്റ് ജീവനക്കാരെ കെട്ടിയിട്ട് തല്ലുകയാണ്. (ക്ഷമിക്കണം 'കെട്ടിയിട്ട് തല്ലുക' എന്ന പ്രയോഗത്തിന് ഒരു മന്ത്രിയോട് കടപ്പാടുണ്ട്!). ഒരു വിഭാഗത്തിനെതിരെ മറ്റൊരു ജനവിഭാഗത്തെ ഇളക്കിവിടുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ല. ബൂർഷ്വാ രാഷ്ട്രീയംപോലുമല്ല. എല്ലാം തികഞ്ഞ 'തങ്കകട്ടികൾ' അല്ല സെക്രട്ടേറിയറ്റ് ജീവനക്കാർ എല്ലാവരും. Whistle-blowers-ന് പൂർണ നിയമ സംരക്ഷണം നൽകിയാൽ 90% സെക്രട്ടേറിയറ്റ് ജീവനക്കാരും Whistle-blowers ആകും എന്നുറപ്പാണ്. കാരണം അവർക്ക് ഒരുപാട് കഥകളറിയാം.
FB post-ൽ നിന്ന്
No comments:
Post a Comment